കൊച്ചി മെട്രോ ഇൻഫോപാർക്കും കടന്ന് സ്മാർട് സിറ്റിയിലേക്ക്
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട് സിറ്റിയിലേക്ക്. സ്മാർട് സിറ്റിയിലേക്ക് പദ്ധതി നീട്ടുന്നതിന് അംഗീകാരമായെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടാംഘട്ട നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും. മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ചിൽ സമർപ്പിക്കുമെന്നും അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചെമ്പ് മുക്കും പടമുകളിലും സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലം ലഭ്യമായിട്ടില്ല. മൂന്നാംഘട്ട ഡിപിആർ മാർച്ചിൽ സമർപ്പിക്കുമെന്നും ബെഹ്റ പറഞ്ഞു.
സുസ്ഥിര നഗര ഗതാഗതം-ഗവേഷണത്തിനായി കൊച്ചി മെട്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണാപത്രം ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്ചെയിൻ, സിമുലേഷൻ മോഡലിംഗ്, തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയാണ് സഹകരണത്തിൻ്റെ പ്രധാന മേഖലകൾ. യഥാർഥനഗര പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് ഐഐഎസ്സി ബെംഗളൂരുവിലെ ഗതാഗത ആസൂത്രണ-നയ വിഭാഗം പ്രൊഫസർ ആശിഷ് വർമ പറഞ്ഞു.
