Feature NewsNewsPopular NewsRecent News

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല: ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നട-പ്പാക്കില്ലെന്ന് ഉത്തരവിറക്കി സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register – എൻപിആർ) നടപ്പാ ക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നട-പ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്ര-ഖ്യാപിത നിലപാടാണെന്ന്. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസി-നൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നട-ത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ-യാണ് സർക്കാർ ഉത്തരവിറക്കിയത്. ദേശീയ ജനസം-ഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്ത-മായ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാ-ക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സർ-ക്കാർ തന്നെയാണ് സിഎഎയിലെ ഭരണഘടനാവിരു-ദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർ-ക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്‌തതത്‌. ഈ നില-പാടുകളുടെ തുടർച്ചയാണ് പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *