കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും
പാലക്കാട്: കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നൽകും. പാലക്കാട് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറും. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
കഴിഞ്ഞ ദിവസം വിനോദിനിക്ക് കൃത്രിമ നൽകിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
വിനോദിനി എന്ന 9 വയസുകാരിക്ക് സെപ്റ്റംബർ
മാസം നൽകിയ മുറിവ് ഉണക്കാനുള്ള
ശ്രമത്തിലാണ് ചുറ്റുമുള്ളവർ. സെപ്റ്റംബർ 30 നാണ്
കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന
സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ
ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ
ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ
മുറിച്ചു മാറ്റേണ്ടി വന്നു. കൃത്രിമ കൈ വെക്കാൻ
പണമില്ലാത്ത മാതാപിതാക്കളുടെ അവസ്ഥ
പുറത്തു വന്നിരുന്നു. പലവട്ടം അധികൃതരെ
സമീപിച്ചെങ്കിലും 2 ലക്ഷം രൂപയാണ് ആകെ
ലഭിച്ചത്. ഒറ്റ കൈയുമായി സ്‌കൂളിൽ പോകാനുള്ള
കുട്ടിയുടെ സങ്കടം കണ്ട് പ്രതിപക്ഷ നേതാവ് വിഡി
സതീശൻ അടിയന്തിരമായി ഇടപെട്ടു. കുട്ടിയുടെ
ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച
അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന
കൃത്രിമ കൈ ലഭ്യമാക്കാൻ
മുൻകൈയെടുക്കുകയായിരുന്നു
