Event More NewsFeature NewsNewsPoliticsPopular NewsRecent News

വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് മാറ്റി

എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്‌പദമാക്കി ഒരുക്കിയ ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ ഇന്നത്തെ റിലീസ് മാറ്റിവെച്ചു. സെൻസർ ബോർഡ് സ്ക്രീനിങ് പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്.

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സിനിമയുമായി കേസിന് ബന്ധം എന്താണെന്ന് ഹൈക്കോടതി ആവർത്തിച്ചു. റിലീസിന് മുൻപായി സിനിമയുടെ ട്രെയിലർ കാണാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഫെബ്രുവരി 8 ന് വീണ്ടും പരിഗണിക്കും.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ ഹരജി ഹരജി നൽകിയിരുന്നു. സിനിമ പുറത്തുവന്നാൽ അത് മാധ്യമവിചാരണക്ക് കാരണമാകുമെന്നും അഫാന്റെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കൂടാതെ, കേസിന്റെ വിചാരണ നടക്കുന്നിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹരജിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *