Feature NewsNewsPopular NewsRecent News

‘ഏതൊരു പുരസ്കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനം’; പത്മവിഭൂഷണിൽ പാർട്ടി നിലപാടിനൊപ്പമെന്ന് വിഎസ്സിന്റെ കുടുംബം

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്നതിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്ന് കുടുംബം. ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനമാണെന്ന് വിഎസ്സിന്റെ മകൻ അരുൺ കുമാർ പറഞ്ഞു. ഔദ്യോഗിക പുരസ്ക‌ാരങ്ങൾ സ്വീകരിക്കുന്നതിൽ വിഎസ് പ്രതിനിധാനം ചെയ്‌ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അരുൺ കുമാർ പറഞ്ഞു. നേരത്തെ, പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ കുടുംബത്തിൻ്റെ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

‘ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് പ്രതിനിധാനം ചെയ്‌ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിൻ്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം’ -അരുൺ കുമാർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

‘പത്മവിഭൂഷൺ’ വിഎസ്സിന് നൽകാൻ തീരുമാനിച്ച വിവരം ഇന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിപ്പായി വന്നതെന്ന് അരുൺ കുമാർ പറഞ്ഞു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വിഎസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്‌ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിൻ്റെ തീരുമാനം – അരുൺ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *