Feature NewsNewsPopular NewsRecent News

വിളപ്പിൽശാല ചികിത്സാപ്പിഴവ് ആരോപണം; ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്‌ീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോർട്ടിൽ. ശരീരഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. വിളപ്പിൽശാല സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബിസ്‌മീറിന്റെ കുടുംബം

ചികിത്സാപ്പിഴവിൽ ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്‌മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *