Event More NewsFeature NewsNewsPoliticsPopular NewsRecent News

പദ്ധതിയുമായി മുന്നോട്ടുപോകാൻ നോക്കിയപ്പോൾ ഭയങ്കര തടസം’: കെ റെയിൽ യാഥാർഥ്യമാകാത്തതിൽ നിരാശയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ യാഥാർഥ്യമാകാത്തതിൽ നിരാശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂറുകൊണ്ട് കാസർകോട്ടെത്തുന്ന പദ്ധതിയാണ്. ഇതൊക്കെ സ്വപ്‌നമല്ലല്ലോ, യാഥാർഥ്യമാക്കാൻ കഴിയുന്ന കാര്യമല്ലേയെന്നും മുഖ്യമന്ത്രി. പക്ഷേ പദ്ധതിയുമായി മുന്നോട്ടുപോകാൻ നോക്കിയപ്പോൾ ഭയങ്കര തടസം. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്. കേരളസഭബഹിഷ്കരിച്ച പ്രതിപക്ഷത്തെയും മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. പ്രവാസികൾ നാടിൻ്റെ ഭാഗമാണെന്നും ബഹിഷ്‌കരണ നിലപാടാണ് പ്രതിപക്ഷം എന്നും സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പാർലമെന്ററാണിത്. അതിനോട് ബഹിഷ്കരണ നിലപാട് സ്വീകരിക്കുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. 500ലധികം പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *