വിശ്വകർമ പെൻഷൻ 2,000 രൂപയാക്കും; മന്ത്രി ഒ ആർ കേളു
തിരുവനന്തപുരം:വിശ്വകർമ പെൻഷൻ രണ്ടായിരം രൂപയാക്കുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി. കെ പ്രേംകുമാറിൻ്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനുവരി മുതൽ പുതുക്കിയ പെൻഷൻ നൽകും. വിശ്വകർമ വിഭാഗത്തിലെ ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരും മറ്റ് പെൻഷനുകൾ ലഭിക്കാത്തതുമായ ആശാരിമാർ (മരം, കല്ല്, ഇരുമ്പ്), സ്വർണപണിക്കാർ, മുശാരിമാർ തുടങ്ങി 60 വയസ് കഴിഞ്ഞ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പെൻഷൻ നൽകുന്നത്. 2023 മുതൽ 1600 രൂപയാണ്.വിശ്വകർമ വിഭാഗത്തിലെ അർഹതയുള്ള ഭൂരിപക്ഷം പേരും സാമൂഹ്യസുരക്ഷാ പെൻഷനാണ് സ്വീകരിക്കുന്നത്. നിലവിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിൽനിന്ന് പെൻഷൻ ലഭിക്കുന്ന 285 പേർക്കാണ് പുതിയ വർധന
