Event More NewsFeature NewsNewsPoliticsPopular NewsUncategorized

കോടതികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം:കാസർകോട് , ഇടുക്കി ജില്ലാ കോടതികളിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ബോംബ്ഭീ ഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ മുഴുവൻ സമയവും
പോലീസ് സ്റ്റേഷനുകൾക്കും സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികൾ മതിയായ സുരക്ഷയും ജാഗ്രതയും ഉറപ്പാക്കാൻ നിർദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തുർ ജയ്സിങ് മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് നൽകിയ പരാതിയിലാണ് നിർദേശവും നടപടികളും ഉണ്ടായത്. തമിഴ് ലിബറേഷൻ ഓർഗനേസഷൻ്റ പേരിലാണ് ബോംബ് ഭീഷണി കോടതികളിൽ എത്തിയത്.

പിന്നിലുളളവരെ ഇതുവരെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല. സംസഥാനത്തെ കോടതി പരിസരത്തും ഹാളിലും ആർക്കും എത്തുവാൻ പറ്റുന്ന സാഹചര്യം ഒഴിവാക്കാൻ നിയന്ത്രണം വേണമെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് അഡ്വ. കുളത്തുർ ജയ്സിങ് സർക്കോരിനോട് ആവശ്യപ്പെട്ടത്. ഇതിൻമേൽ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവികളെയും ക്രമസമധാന ചുമതലയുള്ള എഡിജിപി ചുമതലപ്പെടുത്തിയിരുന്നു. പരാതിയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് നൽകിയ കത്തിൽ പ്രതിപാദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *