Feature NewsNewsPopular NewsRecent News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും; പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതി

ദില്ലി: കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 22 വരെയായിരുന്നു ഇതിനുള്ള സമയപരിധി. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി കേള്‍ക്കാനുള്ള സമയം നീട്ടിയാല്‍ അന്തിമ പട്ടിക വരുന്നതും വൈകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *