Event More NewsFeature NewsNewsPoliticsPopular NewsRecent News

പണിയ നൃത്തത്തിൽ സർവോദയ സ്കൂളിന്എ ഗ്രേഡ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂൾ ആദ്യദിനം നടന്ന പണിയ നൃത്തത്തിൽ എ ഗ്രേഡ് നേടി. ഗോത്രകലയുടെ ആദിമതാളത്തിൽ ചുവടുവച്ച വിദ്യാർഥികൾ പൂര നഗരിക്ക് വ്യത്യസ്തമായ സാംസ്കാരികാനുഭവമാണ് സമ്മാനിച്ചത്. അരട്ടിയും കുന്നിക്കുരു ചുതും കല്ലമാലയും മുടച്ചുളും പണത്താലിയും ഒറ്റമുണ്ടും അണിഞ്ഞ്, തുടിയുടെയും ചീനംകുയലിന്റെയും താളത്തിൽ വാമൊഴിച്ചൊല്ലുകളും കഥപ്പാട്ടുകളുമായി കുട്ടികൾ ചുവടുവയ്ക്കുന്നത് കാണികൾക്ക് കൗതുകമായി.
വയനാട്ടിലെ പണിയ സമൂഹത്തിൻ്റെ ആഘോഷവേളകൾ ആനന്ദകരമാക്കുന്ന കയവും കളിയും വയൽ പണി എളുപ്പമാക്കുന്നതിനു വേണ്ടി കളിക്കുന്ന കമ്പളനാട്ടിയും കലോത്സവത്തിലെ മത്സര ഇനമായപ്പോൾ പണിയനൃത്തം എന്നറിയപ്പെടാൻ തുടങ്ങി. തങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഈ കല അതിൻ്റെ പൂർണ്ണതയോടെത്തന്നെ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂളിലെ ചിത്രകല അധ്യാപകനായ രാജേഷ് അഞ്ചിലന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. സ്കൂൾ കലോത്സവത്തിൽ ഗോത്രകലാ രൂപങ്ങൾ ഉൾപ്പെടുത്തുക വഴി ഗോത്ര വിദ്യാർഥികൾക്കു മത്സരമല്ല, ആത്മസാക്ഷാത്കാരത്തിനുള്ള അവസരമാണ് ലഭ്യമായത്. ഇത്തരമൊരു സന്തോഷത്തിലാണ് സർവോദയയിലെ കുട്ടികൾ

Leave a Reply

Your email address will not be published. Required fields are marked *