കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് മെഗാ അലുംമിനി മീറ്റ് 18ന്
കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ എൻ.എം.എസ്.എം. അലുംമിനി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ അലുംമിനി മീറ്റ് ജനുവരി 18ന് ഞായറാഴ്ച കോളേജ് അങ്കണത്തിൽ ചേരുന്നു. രാവിലെ പത്തുമണിക്ക് തുടങ്ങുന്ന യോഗം ബഹു. മന്ത്രി. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ആദരിക്കും. കഴിഞ്ഞ അധ്യയന വർഷത്തിൽ ഓരോ ഡിപ്പാർട്ട്‌മെന്റിലും മികച്ച അക്കാദമിക – കലാകായിക നേട്ടം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കും.
വയനാട്ടിലെ ആദ്യത്തെ സര്ക്കാര് കോളേജാണ് കല്പറ്റ എന്.എം.എസ്.എം. കോളേജ്. നീലിക്കണ്ടി കുടുംബം സൗജന്യമായി 25 ഏക്കറിലാണ് കോളേജ് പ്രവര്ത്തിക്കുന്നത്. 1981ൽ പ്രീഡിഗ്രി ബാച്ച് മാത്രമായാണ് എൻഎംഎസ്എം കോളേജ് പ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ ആറു ഡിപ്പാർട്ടുമെന്റുകളിലായി 6 ബിരുദ പ്രോഗ്രാമുകളും നാല് ബിരുദാനന്തര പ്രോഗ്രാമുകളും കോളേജിലുണ്ട്. രണ്ടു ഗവേഷണ (പിഎച്ച്ഡി) പ്രോഗ്രാമുകളും ഉണ്ട്. അക്കാദമിക കലാകായിക രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ ഈ കാലയളവിൽ കോളേജ് കൈവരിച്ചു. നാക് എ ഗ്രേഡ് അംഗീകാരവും കോളേജ് നേടി. 1981 മുതലുള്ള മുഴുവൻ ബാച്ചുകളിലെയും പൂർവ വിദ്യാർഥികളെയും പൂർവാധ്യാപകരെയും മെഗാ മീറ്റിൽ പങ്കെടുപ്പിക്കാനാണ് ശ്രമം.
വാർത്താസമ്മേളനത്തിൽ അലുംമിനി അസോസിയേഷൻ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, പ്രസിഡന്റ് ഇ. ഷംലാസ്, ട്രഷറർ പി. കബീർ, കോഡിനേറ്റർ സി.എം. ഷൗക്കത്തലി, വൈസ് പ്രസിഡണ്ട് സോബിൻ വർഗീസ്, എക്സിക്യൂട്ടീവ് അംഗം നിഷാദ് കാരിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9847409630, 9847823623
