Feature NewsNewsPopular NewsRecent News

മാസം 1000 രൂപ, 18 -30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാർഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതാണ് പ്രധാന നിബന്ധന. 18 തികഞ്ഞവരും 30 വയസ്സ് കഴിയാത്തവരും ആയിരിക്കണം അപേക്ഷകർ. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം ഇവർ. അർഹരായ ആദ്യ അഞ്ച് ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകാനാണ് തീരുമാനം. പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്കായിരിക്കും സ്കോളർഷിപ്പ് ലഭിക്കുകയെന്നും സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കണക്ട് ടു വർക്ക് പദ്ധതി അറിയിപ്പ് ഇപ്രകാരം
മുഖ്യമന്ത്രിയുടെ കണക്‌ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ / രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ / ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു പി എസ് സി, സംസ്ഥാന പി എസ് സി, സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്,റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ
റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന
മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച്
തയ്യാറെടുക്കുന്നവരോ ആയിരിക്കണം
അപേക്ഷകർ. അർഹരായ ആദ്യത്തെ 5 ലക്ഷം
പേർക്ക് സ്കോളർഷിപ്പ് നൽകും. യുവാക്കളുടെ
ആത്മവിശ്വാസം വർദ്ധിപ്പിച്ചും പഠനോത്സാഹം
നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ
തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ്
ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ
എംപ്ലോയ്മെൻറ് വകുപ്പ് മുഖേന ആവിഷ്കരിച്ച്
നടപ്പാക്കുന്ന പദ്ധതിയിലേക്ക്
eemployment.kerala.gov.in ៣ លេ
വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ മുഖേന നേരിട്ട്
അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്
സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം
ആയിരം രൂപ വീതം 12 മാസത്തേക്കാണ്
സ്കോളർഷിപ്പ് അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *