Feature NewsNewsPopular NewsRecent News

തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല; വിജയ്ക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണ

ന്യൂഡൽഹി: വിജയ്യുടെ വിടവാങ്ങൽ ചിത്രമെന്ന വി-ശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട സെൻസറിങ്ങ് വിവാദത്തിൽ നടനും ടി-വികെ നേതാവുമായ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ് ജനത-യുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീ-ക്കം നടക്കില്ല. വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാ-ലയമാണ് സർട്ടിഫിക്കറ്റ് തടഞ്ഞിരിക്കുന്നതെന്നും രാ-ഹുൽ ആരോപിച്ചു. ‘ജനനായകനെ തടയാനുള്ള വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായുള്ള ആക്രമ-ണമാണ്. തമിഴ് ജനതയുടെ ശബ്‌ദം അടിച്ചമർത്താ-നുള്ള മോദിയുടെ നീക്കം വിജയിക്കില്ല’, രാഹുൽ എക്സ‌സിൽ കുറിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജ-യ്‌യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററിലെത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർ-മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചി-ത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തര-വിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെ-ഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കു-ശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാ-താക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊ-ങ്കലിന് മുമ്പ് റിലീസ് ചെയ്യാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *