ഉരുൾദുരന്ത ബാധിതർക്കുള്ളകോൺഗ്രസ് ഭവനപദ്ധതിസ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി: അഡ്വ. ടി ജെ ഐസക്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒന്നാമത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷനാണ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിന്റെ പേരില്‍ മൂന്നേകാല്‍ ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് നിലവില്‍ ഏറ്റെടുത്ത സ്ഥലം. മറ്റ് നടപടികള്‍ക്ക് ശേഷം ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ അടക്കം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭവനപദ്ധതിയുമായി വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. പദ്ധതിയെ വിമര്‍ശിക്കുന്ന സി പി എം നേതാക്കന്മാര്‍ സര്‍ക്കാരിന്റെ കൈയ്യുള്ള കോടിക്കണക്കിന് രൂപ കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നിയമപരമായി ഭൂമി ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇവിടെയുണ്ടായത്. ദുരന്തബാധിതര്‍ക്കായി തോട്ടഭൂമിയില്‍ പുനരധിവാസപദ്ധതി നടപ്പിലാക്കുന്ന സര്‍ക്കാര്‍ സന്നദ്ധസംഘടനകളും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഭവനപദ്ധതി നടപ്പിലാക്കുമ്പോള്‍ അത്തരൊമൊരു ആനുകൂല്യം നല്‍കാന്‍ തയ്യാറാകുന്നില്ല. ഇത് സി പി എമ്മിന്റെ സ്വാര്‍ത്ഥതാല്‍പര്യമാണ്. മറ്റാരും ദുരിതാശ്വസ പ്രവര്‍ത്തനം നടത്തരുതെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. സാങ്കേതികത്വത്തിന്റെ പേരില്‍ നൂറുകണക്കിനാളുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗുണഭോക്തൃലിസ്റ്റിന് പുറത്താണ്. അര്‍ഹരായ പലരും ഇപ്പോഴും പട്ടികയില്‍ ഇല്ല. അവരുടെ പുനരധിവാസം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 774 കോടി രൂപ കിടക്കുമ്പോഴും ദുരന്തബാധിതരുടെ ജീവനോപാദി കൃത്യമായി നല്‍കിയിട്ടില്ല. കടം എഴുതിത്തള്ളുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. കൃത്യമായി വാടക നല്‍കുന്നില്ല എന്നതുള്‍പ്പെടെ ഇത്രയും തുക കൈയ്യിലുള്ളപ്പോഴും അത് യഥാസമയം ദുരന്തബാധിതര്‍ക്കായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധസംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും ചിലവഴിച്ച തുകയും സര്‍ക്കാര്‍ ചിലവഴിച്ച തുകയും താരതമ്യം ചെയ്താല്‍ എത്രയോ അധികമായിരിക്കും സുമനസുകളും, സന്നദ്ധസംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും ദുരന്തബാധിതര്‍ക്കായി ചിലവഴിച്ച തുക. എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്തബാധിതര്‍ക്കായി നിലകൊണ്ടത്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സുമനസുകളായ എല്ലാവരും നല്‍കിയ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ ഇത് പാര്‍ട്ടി ക്യാമ്പയിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഐസക് പറഞ്ഞു. കെ പി സി സി മെമ്പര്‍ പി പി ആലി, ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
