സർഗാലയ അന്താരാഷ്ട്ര കരകൗശല മാമാങ്കത്തിന് വിരാമം.
സർഗാലയ അന്താരാഷ്ട്ര കരകൗശല മാമാങ്കത്തിന് വിരാമം. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന സർഗാലയ അന്താരാഷ്ട്ര കരകൗശലമേള സ്വാതിതിരുന്നാൽ വേദിയിൽ വച്ച് നടന്ന സമാപന സമ്മേളനത്തോടെ അവസാനിച്ചു.
വേദിയിൽ ഷാജു എസ് മാനേജിങ് ഡയറക്ടർ യു.എൽ.സി.സി.എസ്.എൽടിഡി സ്വാഗത പ്രസംഗം നടത്തി. ശ്രീമതി സാബിറ.പി.കെ, ചെയർപേർസൺ പയ്യോളി മുൻസിപ്പാലിറ്റി അധ്യക്ഷതവഹിച്ചു. പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളു ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. “നമ്മുടെ കേരളം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും വളരെ മുന്നേറി കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ മേഖല എടുത്തുനോക്കിയാൽ അത് ലോകോത്തര മാതൃകയാണ്. നമ്മുടെ അടിസ്ഥാന മേഖലയെടുത്ത് പരിശോധിക്കുമ്പോൾ ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിലെ ടൂറിസം മേഖല വളർന്നുകൊണ്ടിരിക്കുന്നത് വളരെയേറെ സന്തോഷമുള്ള കാര്യമാണ്. ഈ മേള കാണാനും ആസ്വദിക്കാനും കേരളത്തിന് അകത്തും പുറത്തുനിന്നും നിരവധി പേരാണ് സർഗാലയിലേക്ക് എത്തുന്നത്. കേരളത്തിൻറെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സർഗാലയ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് .സർഗ്ഗാലയ സന്ദർശിക്കാൻ മുമ്പ് വന്നിട്ടുണ്ട് . ഇവിടെ വന്നിട്ട് ആസ്വദിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല. ഇതൊരു കലാപരമായ വേദിയാണ് ‘ നിരവധിപേർക്ക് തൊഴിലും വരുമാനമാർഗ്ഗവും സർഗ്ഗാല സാധ്യമാക്കുന്നു. ഇത്തരത്തിലുള്ള വലിയ സന്ദേശങ്ങളാണ് സർഗാലയ വളരെ കാലമായി സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് ” ചടങ്ങിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
സർഗാലയുടെ മികച്ച റിപ്പോർട്ടുകൾ ഫീച്ചറുകൾ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് അവാർഡുകളും ചടങ്ങിൽ മന്ത്രി കൈമാറി.
വേദിയിൽ ശ്രീമതി സാബിറ പി കെ (ചെയർപേഴ്സൺ പയ്യോളി മുനിസിപ്പാലിറ്റി), ശ്രീ എൻ ശ്രീധന്യൻ (എക്സിക്യൂട്ടീവ് ഡയറക്ടർ ഐ ഐ എച് ടി), ശ്രീ എം പി ഷിബു, ശ്രീ പടന്നയിൽ പ്രഭാകരൻ, ശ്രീ എ രാജൻ, ശ്രീ സി പി രവീന്ദ്രൻ, ശ്രീ ചെറിയാവി സുരേഷ് ബാബു, ശ്രീ മൂഴിക്കൽ ചന്ദ്രൻ, ശ്രീ യു ടി കരീം ശ്രീ കെ കെ ബാബു, എന്നിവർ സംസാരിച്ചു. സർഗാലയ സീനിയർ ജനറൽ മാനേജർ ശ്രീ രാജേഷ് ടി കെ നന്ദി പറഞ്ഞു
മേളയുടെ അവസാന ദിനം ആയതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ് സർഗാലയിലേക്ക് എത്തിയത്. കണ്ടു തീർക്കാൻ കരകൗശലങ്ങളും പറഞ്ഞു തീർക്കാൻ കഥകളും ഇനിയും ഏറെയുണ്ട്. എന്നാൽ സമയം പരിമിതമായിരുന്നു. കലയും കരകൗശലവും സംഗീതവും നൃത്തവും ചേർന്ന സർഗാലയിലെ ഉത്സവ ദിനങ്ങൾ ലോകോത്തര മാതൃകയാണ് എന്നാൽ നീണ്ട 20 ദിവസത്തെ ദിന രാത്രികൾക്ക് ശേഷം സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് വിരാമമായി.
