Event More NewsFeature NewsNewsPoliticsPopular NewsRecent News

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരാനും ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം ഉൾപ്പെടെ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയില്‍ നിന്നും മുസ്ലിം ലീഗ് പ്രതിനിധികളായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധികൾക്കായി സീതി സാഹിബ് അക്കാദമി വയനാട് സംഘടിപ്പിച്ച ഏകദിന ശില്പശാല ”ഇൻസ്പെയർ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീം വി പി സി അദ്ധ്യക്ഷത വഹിച്ചു . മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പ്രഭാഷണവും നിർവ്വഹിച്ചു. ”ജനപ്രതിനിധി അധികാരവും ഉത്തരവാദിത്വവും” എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും മുന്‍ കില ഫാക്കല്‍റ്റിയുമായ യഹ്‌യാ ഖാന്‍ തലക്കല്‍, ”പ്രഭാഷണം – മുന്നൊരുക്കം അവതരണം” എന്ന വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മയില്‍, ”വികസനം – സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും” എന്ന വിഷയത്തിൽ ട്രെയിനര്‍ കെ.അബ്ദുൽ അസീസ് എന്നിവർ ജനപ്രതിനിധികളുമായി സംവദിച്ചു. ചടങ്ങിൽ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ സലിം മേമന,സി കെ ഹാരിഫ്,യൂത്ത് ലീഗ് ഭാരവാഹികളായ മുഫീദ തസ്നി,എം പി നവാസ്,സി എച്ച് ഫസൽ, സമദ് കണ്ണിയന്‍, സലാം വെള്ളമുണ്ട,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി പി മൊയ്തു ഹാജി, സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു . അക്കാദമി ജനറൽ സെക്രട്ടറി ഷബീർ സൂഫി സ്വാഗതവും ട്രഷറർ അസറുദ്ദീൻ കല്ലായി നന്ദിയും പറഞ്ഞു. അക്കാദമി ഭാരവാഹികളായ ശിഹാബ് ആയാത്ത്, മുനീർ വടകര, മുനീർ മൈലാടി, റഹീം അത്തിലൻ, മമ്മൂട്ടി അഞ്ചാംമൈൽ, ഷബീർ കരണി, അസ്ക്കർ കൽപ്പറ്റ, ആഷിക് മേപ്പാടി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *