Feature NewsNewsPopular NewsRecent News

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്‌ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻ-സ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവര-ങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സു-രക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്‌ചയെ കുറിച്ചുള്ള റി-പ്പോർട്ട് പുറത്തുവിട്ടത്.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾ-പ്പെടെ ഡാർക്ക് വെബിലെ ഹാക്കർമാരുടെ കൂട്ടായ്മ-കളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഉപ-യോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേര്, ഇ മെയിൽ വീലാസം, ഫോൺ നമ്പരുകൾ, ഭാ-ഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നത്.പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.

ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവി-ധാനം ദുരുപയോഗം ചെയ്‌ത്‌ അക്കൗണ്ടുകൾ തട്ടി-യെടുക്കാനുള്ള സാദ്ധ്യതയും മാൽവെയർബൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശ്രമങ്ങൾ ഹാക്കർമാർ തു-ടങ്ങിക്കഴിഞ്ഞതായാണ് വിവരം, പലർക്കും ഇൻസ്റ്റ-ഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭി-ച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാമി-ന്റെ മാതൃകമ്പനിയായ മെറ്റ ഡാറ്റ ചോർന്ന സംഭവ-ത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024ലെ ഇൻസ്റ്റഗ്രാം എ.രി.ഐ ഡാറ്റാലിക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ പ്രചരി-ക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *