Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorldഇന്ത്യ

നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?; ചര്‍ച്ചകള്‍ സജീവം

ശബരിമല: രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ അവസരത്തില്‍ അയ്യപ്പദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും പറയപ്പെടുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടി 12ന് വാദത്തിനായി മാറ്റി. പത്മകുമാര്‍, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദിന്‍ പരിഗണിക്കുന്നത്. മുരാരി ബാബു മുന്‍പ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 76 ദിവസത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി നല്‍കിയത്.

പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *