നടൻ പ്രകാശ് രാജിനെതിരെ കേസ് എടുക്കണമെന്ന്
കൊച്ചി:ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഹൈദരാബാദിൽ എപിസിആർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് പ്രകാശ് രാജ് പ്രസംഗിച്ചത്. ഇന്ത്യൻ ജുഡീഷ്യറിക്ക് എതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച പ്രകാശ് രാജിന് എതിരെ കേസ് എടുക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയെ അപമാനിച്ചു കൊണ്ടുള്ള പ്രകാശ് രാജിന്റെ പ്രസംഗം മാധ്യമങ്ങളിലൂടെ ജനങ്ങൾ കേൾക്കുവാൻ ഇടയായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരനായ കുളത്തൂർ ജയ്‌സിങ് കേരള ഹൈക്കോടതിയിലെ യുവ അഭിഭാഷകനാണ്
