ദിലീപിനെതിരായ തെളിവുകൾ പക്ഷപാതത്തോടെ തള്ളി; ജഡ്‌ജിക്കെതിരെ ഗുരുതര പരാമർശം
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ ജഡ്‌ജിക്കെതിരെ ഗുരുതര പരാമർശം. വിധി പറയാൻ ജഡ്‌ജിക്ക് അവകാശമില്ലെന്ന് നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് ജഡ്‌ജി. ദിലീപിനെതിരായ തെളിവുകൾ പക്ഷപാതത്തോടെ കോടതി തള്ളി. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കുറിപ്പും നിയമോപദേശത്തിൽ.
ഉത്തരവ് പുറപ്പെടുവിച്ച പ്രിൻസിപ്പൽ
സെഷൻസ് ജഡ്‌ജിക്കെതിരെയുള്ള
സൈബർ ആക്രമണത്തിലും
വ്യക്തിഹത്യയിലും അടിയന്തര ഇടപെടൽ
ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ
ഓഫിസേഴ്‌സ് അസോസിയേഷൻ
ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്
ഉന്നയിക്കുന്നതെന്നും ജഡ്‌ജിക്കെതിരായ
പ്രചാരണം നീതിന്യായ വ്യവസ്ഥയിലുള്ള
ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ
ലക്ഷ്യമിട്ടുള്ളതാണെന്നും നിവേദനത്തിൽ
അറിയിച്ചു.
കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ആദ്യ 6 പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ശരിവച്ചായിരുന്നു സെഷൻസ് കോടതിവിധി. എട്ടാം പ്രതി നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ജഡ്‌ജി ഹണി എം.വർഗീസിൻറെ വിധിയിൽ ചൂണ്ടിക്കാട്ടി.
ദിലീപ് അടക്കം 4 പ്രതികളെ വിട്ടയച്ചു.
