സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം
സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം.
പരസ്യജിംഗിളുകളിലൂടെ ശ്രദ്ധേയനായ റഹ്മാൻ പിന്നീട് മണിരത്നം ചിത്രമായ റോജയിലൂടെ എത്തി സിനിമാ സംഗീതലോകത്ത് വിസ്‌മയം തീർത്തു. അതേ വർഷം സംഗീത് ശിവൻറെ യോദ്ധയിലൂടെയും പുതുതരംഗം തീർത്തു.
മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ.കെ. ശേഖറിന്റെ മകന് കുട്ടിക്കാലം മുതൽ ജീവിതം സംഗീതം നിറഞ്ഞതായിരുന്നു. ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീതസംവിധായകൻ എന്ന ബഹുമതിക്ക് അർഹനായി.
ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ. മറക്കാനാവാത്ത ഈണങ്ങൾ സമ്മാനിച്ച് സംഗീതയാത്ര. മദ്രാസിലെ മൊസാർട്ട് എന്നറിയപ്പെടുന്ന എ.ആർ. റഹ്മാൻ ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ സംഗീത സംവിധായകരിൽ ഒരാളാണ്. ഈണങ്ങൾ കൊണ്ട് ഇതിഹാസം രചിച്ച മഹാപ്രതിഭയെ രാജ്യം പത്മശ്രീയും പദ്‌മഭൂഷണും നൽകി ആദരിച്ചു
