ശബരിമല സ്വർണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്‌തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആവശ്യമെങ്കിൽ എസ്ഐടി വിപുലീകരിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നൽകി.
പുതിയ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തുമ്പോൾ ആ വിവരം കോടതിയെ റിപ്പോർട്ട് വഴി അറിയിക്കണമെന്നും നിർദേശം. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ വഴങ്ങരുത്. ഭയരഹിതമായും കൃത്യതയോടെയും അന്വേഷണം തുടരാൻ കോടതി നിർദ്ദേശം നൽകി. തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം കേരളത്തിന് പുറത്തും പരിശോധനകൾ നടത്തിയെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. കൂടുതൽ സമയം വേണമെന്ന എസ്ഐടി ആവശ്യം കോടതി അംഗീകരിച്ചു.
