Feature NewsNewsPopular NewsRecent News

വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്.

നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്‌ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി ലഭിക്കുന്ന കേസുകളിൽമാത്രമേ ഇത് നിർബന്ധമാക്കൂ. കാർ, ജീപ്പ്, വാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക് പിന്നീടുള്ള കെവൈവി ഒഴിവാക്കിയത്.

ആക്ടിവേഷന്മുൻപുള്ള സുരക്ഷ ശക്തമാക്കി

ഫാസ്‌ടാഗുകൾ ആക്ടിവേറ്റ്ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. വാഹനത്തിൻ്റെ വിവരങ്ങൾ വാഹൻ ഡേറ്റാബേസിലേതുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. ആക്ടിവേഷനുശേഷമുള്ള വാലിഡേഷനില്ല. വാഹൻ പോർട്ടലിൽ വിവരങ്ങളില്ലാത്ത വാഹനങ്ങൾക്ക് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ നടത്തണം. ഓൺലൈൻവഴി വിൽക്കുന്ന ഫാസ്‌ടാഗുകളും ബാങ്കുകൾ വാലിഡേഷൻ പൂർത്തിയാക്കിയാലേ ആക്ടിവേറ്റാകൂ.

Leave a Reply

Your email address will not be published. Required fields are marked *