മാനസ ഗ്രാമം വിജ്ഞാന കേരളം സർവേ നടത്തി
ചീക്കല്ലൂർ:കരിങ്കുറ്റി വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി മാനസ ഗ്രാമത്തിൽ വിജ്ഞാന കേരളം സർവേ നടത്തി. സ്ത്രീകളുടെ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ സുരക്ഷ മുൻനിർത്തി സ്റ്റേറ്റ് നാഷണൽ സർവീസ് നൽകിയ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ചിക്കല്ലൂർ വാർഡിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവേ നടത്തിയത്. സർവേയിലൂടെ കണ്ടെത്തിയ വിവരങ്ങൾ മഹാസഭ വെൽഫയർ പാർലിമെന്റ് സംഘടിപ്പിച്ച് വാർഡ് മെമ്പർ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചു. വാർഡ് മെമ്പർ പ്രീജ, വെൽഫയർ പാർലിമെന്റ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ സൗമ്യ ചാക്കോ അധ്യാപകരായ തങ്കച്ചൻ.എൻ ഡി, ഹഫ്‌സത്ത് ടി എസ്, പി.ടി. എ മെമ്പർ സജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വൊളന്റിയർ അൽന ചടങ്ങിന് നന്ദി പറഞ്ഞു.
