Feature NewsNewsPopular NewsRecent News

ഇ-ബസ് സിറ്റിക്കുള്ളിൽ മതിയെന്ന് തിരുവനന്തപുരം മേയർ;കെഎസ്ആർടിസിയുമായി പോര് രൂക്ഷം

ഇലക്ട്രിക് ബസിനെ ചൊല്ലി
തിരുവനന്തപുരം കോർപറേഷൻ –
കെഎസ്ആർടിസി പോര് രൂക്ഷമാകുന്നു.
സ്മാർട്ട് സിറ്റി ഇ-ബസുകൾ
തലസ്ഥാനത്തിന് പുറത്തേക്ക്
അനുവദിക്കില്ലെന്ന് മേയർ വി.വി.രാജേഷ്
വ്യക്തമാക്കിയതോടെയാണ് വിഷയം
വീണ്ടും സജീവമാകുന്നത്. എന്നാൽ
തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ
കൊണ്ടുവരാനാണ് ബസ്
ഓടിക്കുന്നതെന്നും നഷ്ടത്തിൽ
ഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്.

മേയറായി ചുമതലയേറ്റതിന് പിന്നാലെ
നടത്തിയ വാർത്താസമ്മേളനത്തിലാണ്
സ്മാർട്ട്സിറ്റിക്കായി കോർപറേഷൻ
കെഎസ്ആർടിസിക്ക് നൽകിയ 113
ഇലക്ട്രിക് ബസുകൾ നഗരത്തിൽ തന്നെ
സർവീസ് നടത്താനുള്ള നടപടി
സ്വീകരിക്കുമെന്ന് മേയർ
വ്യക്തമാക്കിയത്. സിറ്റിയിൽ ഇ-ബസ്
സർവീസ് നടത്തുകയും തുച്‌ഛമായ
നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും
കെഎസ്ആർടിസിക്ക് കോർപറേഷൻ
നേരത്തെ നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ കരാർ മറികടന്ന്
കെഎസ്ആർടിസി മറ്റ് സ്‌ഥലങ്ങളിലേക്ക്
സർവീസ് നടത്തുകയായിരുന്നു.
ലാഭകരമായത് ചൂണ്ടിക്കാട്ടിയാണ്
കെഎസ്ആർടിസി സർവീസ് തുടർന്ന്
പോരുന്നത്. എന്നാൽ നഗരത്തിലെ
മലിനീകരണം കുറയ്ക്കുന്നതിനാണ് ഇ-
ബസ് ഓടിക്കുന്നതെന്നും അതാണ്
പദ്ധതിയുടെ ലക്ഷ്യമെന്നുമാണ്
കോർപറേഷന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *