Feature NewsNewsPopular NewsRecent News

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോൺഗ്രസ് നേതാക്കൾ; അബദ്ധം എ കെ ആന്റണി പങ്കെടുത്ത ചടങ്ങിൽ

തിരുവനന്തപുരം: കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ചു. കോൺഗ്രസ് 140-ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയതിനു പിന്നാലെയായിരുന്നു എകെ ആന്റണിയും വിഎം സുധീരനും ഉൾപ്പെടെ മുൻനിര നേതാക്കൾ ഏറ്റുചൊല്ലവെ ദേശീയ ഗാനം തെറ്റിചത്.
‘ജന ഗണ മന അധിനായക ജയഹേ..’ എന്നു തുടങ്ങുന്ന വരികൾക്ക് പകരം ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. തെറ്റ് തിരുത്താതെ തന്നെ നേതാക്കൾ തുടർന്ന് ദേശീയഗാനം പാടി. ജനഗണമംഗള എന്ന് വനിതാ നേതാവ് പാടിയത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, ദീപ ദാസ് മുൻഷി, വി എം സുധീരൻ, പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഏറ്റുപാടി.

നേരത്തെയും കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു. പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന വേദിയിൽ പാലോട് രവിയായിരുന്നു അന്ന് ദേശീയ ഗാനം തെറ്റായി ആലപിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ടി സിദ്ദീഖ് എംഎൽഎ ഇടപെട്ട് പാലോട് രവിയെ മാറ്റി ശരിയായി ആലപിക്കുകയായിരുന്നു. അന്ന് തെറ്റിച്ച പാലോട് രവി ഇത്തവണവും ചടങ്ങിലുണ്ടായിരുന്നുവെന്നത് കൗതുകമായി.

Leave a Reply

Your email address will not be published. Required fields are marked *