Event More NewsFeature NewsNewsPoliticsPopular NewsRecent NewsUncategorized

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനം; വിശദീകരണം തേടി ഗവർണർ

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേകർ. സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവർണറുടെ നടപടി.

അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാൽ മാത്രം ചുമതല നൽകുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാൻസലറുടെ നിലപാട്. പുതിയ രജിസ്ട്രാർ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ ജോയിന്റ് രജിസ്ട്രാർ ആർ രശ്‌മിയോട് ചുമതലയിൽ തുടരാൻ വി.സിയുടെ നിർദ്ദേശം. സ്ഥിരം രജിസ്ട്രാറെ നിയമിക്കാനുള്ള നടപടികളിലേക്ക് സിൻഡിക്കേറ്റ് കടന്നു.

സിൻഡിക്കേറ്റിനെ മറികടന്ന് നിലവിലെ രജിസ്ട്രാർ ചുമതലക്കാരിയായ രശ്‌മി നടത്തിയ പ്രവർത്തനങ്ങളിൽ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നാണ് മാറ്റത്തിന് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *