Event More NewsFeature NewsNewsPoliticsPopular NewsRecent News

അമിത നിരക്ക്; അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി; പരാതികള്‍ ഇ-മെയിലില്‍ അറിയിക്കാം..!

അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍. അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

പൊതുജനങ്ങള്‍ എല്ലാ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും റീസിപ്റ്റ് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തണം, റെസിപ്റ്റ് ലഭിച്ചില്ല എങ്കില്‍ ചോദിച്ചു വാങ്ങണം. അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ ക്രമീകരിക്കണം.

അക്ഷയ ജില്ലാ ഓഫീസിന്റെ ഇമെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറും ബ്ലോക്ക് ഓര്‍ഡിനേറ്ററുടെ ഫോണ്‍ നമ്പറും നിര്‍ബന്ധമായും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം.

സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ 2025 ലെ ഉത്തരവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ തുക ഈടാക്കാന്‍ പാടുള്ളൂ. അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ adompm@gmail.com എന്ന ഇമെയിലില്‍ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *