ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേല
ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേലസ്വപ്നങ്ങൾക്ക് അതിർവരമ്പുകളിലെന്ന് നമ്മൾ പറയാറില്ലേ. അതുപോലെ ഒരു സ്വപ്നസാക്ഷാത്‌കാര ബെൻഥൗസിന്. അവളുടെ ആദ്യ ബഹിരാകാശ യാത്ര. വീൽചെയറുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായാണ് അവൾ തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിമിഷമായിരുന്നു മിഷേല
ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 7.45-ഓടെയായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ആറ് സഞ്ചാരികളുമായി എൻഎസ്-37 (NS-37) ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശത്തിൻ്റെ അതിരായി കണക്കാക്കുന്ന കാർമൻരേഖ കടന്ന ശേഷമാണ് മിഷേലും സംഘവും തിരികെ ഭൂമിയിലെത്തിയത്.
2018ൽ നടന്ന ഒരു മൗണ്ടൈൻ-ബൈക്കിംഗ് അപകടത്തെ തുടർന്നാണ് മിഷേലിന് സുഷ്‌മ്‌ന നാടിക്ക് പരിക്കേൽക്കുകയും പിന്നീട് വീൽചെയറിലാവുകയും ചെയ്‌തത്. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ അംഗമാണ് മിഷേല ബെന്റ് ഹോസ്. അഡോണിസ് പോരൗൾസ്, ജോ ഹെയ്‌ഡ്, ഹാൻസ് കോയിനിഗ്‌സ്‌മാൻ, നീൽ മിൽക്, ജേസൺ സ്റ്റാൻസൽ എന്നിവർക്കൊപ്പമാണ് മിഷേൽ തന്റെ സ്വപ്‌നയാത്ര പൂർത്തിയാക്കി തിരികെയെത്തിയത്.
ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ യാത്ര കമ്പനിയാണ് ബ്ലൂ ഒറിജിൻ. ഭൂമിയിൽ നിന്ന് 105 കിലോമീറ്റർ അകലെ വരെയാണ് ഈ റോക്കറ്റുകളുടെ യാത്ര പരിധി. എൻഎസ്-37 ദൗത്യത്തോടെ ബ്ലൂ ഒറിജിൻ ബഹിരാകാശത്തെത്തിച്ച യാത്രികരുടെ എണ്ണം ആയി.
