Feature NewsNewsPopular NewsRecent News

വില 11 കോടി; ആനന്ദ് അംബാനി മെസിക്ക് സമ്മാനിച്ചത് അത്യാഡംബര വാച്ച്

ഫുട്ബോൾ ഇതിഹാസം മെസിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ച ഒരു സമ്മാനമാണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. അനിൽ അംബാനിയുടെ മകൻ ആനന്ദ് അംബാനിയാണ് വിലപിടിപ്പുള്ള സമ്മാനം നൽകിയത്. 10.91 കോടി വരുന്നൊരു അത്യാഡംബര വാച്ചാണ് ആനന്ദ് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

റിച്ചാർഡ് മില്ലെയുടെ ആർഎം 003-വി2 എന്ന മോഡലാണ് ആനന്ദ് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വൻതാര’യിലെ മെസിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെറെ കൈകളിൽ ഈ വാച്ചുണ്ട്. മെസി ഇന്ത്യയിലേക്ക് വന്നപ്പോൾ വാച്ചൊന്നും ഉണ്ടായിരുന്നില്ലെന്നും വൻതാരയിലെത്തിയപ്പോഴാണ് വാച്ച് കണ്ടതെന്നും അതിനാലിത് അംബാനി സമ്മാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ലോകത്താകമാനമായി 12 എണ്ണം വാച്ചുകൾ മാത്രമെ കമ്പനി നിർമിച്ചിട്ടുള്ളൂ. കറുത്ത കാർബൺ കെയ്‌സും സ്കെലറ്റൻ ഡയലുമാണ് മെസിക്ക് സമ്മാനിച്ച മോഡലിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *