സമസ്ത വാർഷിക സമ്മേളനം: പനമരത്ത് മഹാറാലി ജനുവരി 10ന്
കല്‍പ്പറ്റ: സമസ്ത 100-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റി ജനുവരി 10ന് പനമരത്ത് മഹാറാലി നടത്തും. റാലിയില്‍ ജില്ലയിലെ മുഴുവന്‍ മുഅല്ലിംകളും സമസ്തയുടെ മുഴുവന്‍ പോഷക ഘടകങ്ങളുടെയും ക്ലസ്റ്റര്‍,മേഖല, താലൂക്ക്, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. മഹാറാലി വന്‍ വിജയമാക്കാന്‍ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ശതാബ്ദി യാത്രയ്ക്ക് 25ന് കല്‍പ്പറ്റയില്‍ നല്കുന്ന സ്വീകരണം വിജയിപ്പിക്കും. കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് ഫൈസി പനമരം, അബ്ദുള്ളക്കുട്ടി ദാരിമി പൊഴുതന, സൈനുല്‍ ആബിദ് ദാരിമി, സി.കെ. ഷംസുദ്ദീന് റഹ്മാനി, ഷെഫീഖ് ഫൈസി, മുഹമ്മദലി മുസ്ലിയാര്, റാഷിദ് വാഫി, ഇസ്മയില്‍ ദാരിമി, മുഹമ്മദലി റഹ്മാനി, ഹാഷിം ദാരിമി, നൗഷാദ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി സ്വാഗതവും അബ്ദുള്‍ മജീദ് അന്‍സ്വരി നന്ദിയും പറഞ്ഞു.
