Feature NewsNewsPopular NewsRecent News

ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം, ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സർവേയിൽ കേരളത്തിൽ 213 കടുവകൾ

തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്നവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു സർവേ.വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴി തെളിച്ചുമായിരുന്നു ഉദ്യോഗസ്ഥർ സെൻസസിന് ഇറങ്ങിയത്.ഡിസംബർ ഒന്നിന് തുടങ്ങി ഏപ്രിൽ 1ന് തീരുന്ന കടുവകളുടെ കണക്കെടുപ്പ്. അതിൽ ആദ്യഘട്ടം ഇന്ന് തീരും. ആദ്യ ദിനങ്ങളിൽ കടുവയുടെ കാഷ്‌ടം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തൽ എന്നിവയായിരുന്നു തെരഞ്ഞെത്. കടുവയുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷിച്ചു വന്നു. 37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു. സർവേയുടെ തുടക്കം. ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ സാഹസികമന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രത്യോകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവയുടെ വിശകലനാണ് രണ്ടാഘട്ടം.അത് വൈകാതെ തുടങ്ങും. മൂന്നാംഘട്ടം ക്യാമറ ട്രാപ്പിങ് ആണ്. ഓരോ കടുവകളേയും വ്യക്തിഗതമായി തിരിച്ചറിയാനും പ്രായം കണക്കാക്കാനും ഉൾപ്പെടെ അത് സഹായിക്കും. പ്രായം ചെന്ന എത്ര കടുവൾ ഉണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എല്ലാം ക്രോഡികരിക്കാനും മുൻകരുതൽ എടുക്കാനും സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *