Event More NewsFeature NewsNewsPoliticsPopular NewsRecent News

സ്നേഹസ്മിതംകുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങൾക്കുള്ള ആദരം സൈതലവി വടകരയും മൈമൂന ടീച്ചറും നിർവ്വഹിച്ചു. കുടുംബം ആത്മവിചാരം ഡിസ്കഷൻ, ജീവിതാനുഭവങ്ങൾ പങ്കുവെക്കൽ, സർഗ്ഗ വിരുന്ന് തുടങ്ങിയവ നടത്തി.
കെ.എൻ.എം പ്രസിഡൻ്റ് അശ്റഫ് കെ അധ്യക്ഷനായിരുന്നു.അബ്ദുൾ ജലീൽ മദനി, അബ്ദുസ്സലീം എൻ കെ , മരക്കാർ പി, കുഞ്ഞുമുഹമ്മദ് പി കെ , സലാം കെ ,മുഹമ്മദ് വി പി സി , സഹ്ൽ കെ , സൈനുദ്ദീൻ വി കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *