ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ജി.എച്ച്.എസ്.എസ് കാക്കവയൽ
കാക്കവയൽ: അന്താരാഷ്ട്ര വൊളൻ്റിയർ ദിനത്തിൽ പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം നിർമിച്ചു നൽകുന്നതിനായുള്ള തുക സമാഹരിച്ച് “സനേഹഭവനം” വച്ചു നൽകുന്നതിനായി കാക്കവയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് സെല്ലിൻ്റെ ഇൻ ചാർജ് കെ.എൻ. ഇന്ദ്രൻ സ്വാഗതം ആശംസിച്ചു. എൻ.എസ്. എസ്.പ്രോഗ്രാം ഓഫിസർ സി.അമൃത അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറും, ജില്ലാ വിമുക്തി മിഷൻ മാനേജരുമായ സജിത് ചന്ദ്രൻ ഫുഡ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം അന്താരാഷ്ട്ര വൊളൻ്റിയർ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. “ഓരോ വീടുകളിലും ഓരോ വൊളൻ്റിയർ വേണമെന്നും, സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കഴിയണമെന്നും, തെറ്റായ ലഹരികളോട് നോ പറഞ്ഞ്, വൊളൻ്റിയർ പ്രവർത്തനങ്ങൾ പോലുള്ള പോസ്റ്റീവ് ലഹരികളിലേക്ക് വരണമെന്നും ചൂണ്ടിക്കാട്ടി” . എച്ച്.ഐ.ടി.സി. സൗമ്യ പി.വി.ആശംസകളർപ്പിച്ചു. വൊളൻ്റിയർ ലീഡർമാരായ എം.എസ്. അനുപ്രിയ, അമ്രാസ് അബ്ദുള്ള, എയ്ഞ്ചൽ ട്രസ്സ ഡെന്നിസ് മുതലായവർ സംസാരിച്ചു. അമൽ മനോജ് നന്ദി പ്രകാശനം നടത്തി.
