Feature NewsNewsPopular NewsRecent News

റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

സമ്മാനങ്ങൾ നൽകാൻ മോഡിയോളം മിടുക്കർ മറ്റാരുമില്ല റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് റഷ്യന്‍ പരിഭാഷയിലുള്ള ഭഗവദ് ഗീതയാണ് പ്രധാനമന്ത്രി മോദി സമ്മാനിച്ചത്. പുടിന് ഭഗവദ്ഗീത സമ്മാനിക്കുന്ന ചിത്രവും മോദി എക്സില്‍ പങ്കുവെച്ചു. സെര്‍ബിയ ഭഗവദ് ഗീത നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യമാണ് റഷ്യ. ഭഗവദ്ഗീത ജ്ഞാനത്തിന്റെ ഖനിയാണെന്ന് സമ്മതിച്ച റഷ്യയുടെ നേതാവ് ഭഗവത് ഗീത വായിച്ചിരിക്കട്ടെ എന്ന ചിന്ത തന്നെയാകും ഈ സമ്മാനത്തിന്റെ തെരഞ്ഞെടുപ്പിന് പിന്നിൽ.

മോദിയ്‌ക്ക് ഏറെ പ്രിയപ്പെട്ട ഗ്രന്ഥമാണ് ഭഗവദ്ഗീത. പല അന്താരാഷ്‌ട്ര വേദികളിലും മോദി ഭഗവദ് ഗീതയിലെ വരികള്‍ ഉദ്ധരിക്കാറുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ രാഷ്‌ട്രനേതാവ് പുടിനും ഭഗവദ്ഗീത വായിക്കട്ടെ എന്ന ചിന്തയാണ് ഈ സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചത്. റഷ്യന്‍ ഭാഷയില്‍ നേരത്തെ തന്നെ ഭഗവദ് ഗീത തയ്യാറാക്കിയിരുന്നു. വിദേശങ്ങളില്‍ ഏറെ പേരെ സ്വാധീനിച്ച ഗ്രന്ഥമാണ് ഭഗവദ് ഗീത. “ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം പകരുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത”- മോദി എക്സില്‍ കുറിച്ചു. ഭഗവത് ഗീത ഒരു ലോക നേതാവിന് സമ്മാനമായി നൽകുന്നതിന് പിന്നിൽ അടങ്ങിയിരിക്കുന്നത് ചില സത്യങ്ങളാണ്

ഭഗവത് ഗീതയെ യെ വെറും ഗ്രന്ഥമായി കാണരുത്. അതൊരു ജ്ഞാനശാസ്ത്രമാണെന്ന് പറയാം. അല്ലെങ്കില്‍ കര്‍മ്മശാസ്ത്രമായിട്ടും വ്യാഖ്യാനിക്കാം. മതഗ്രന്ഥം മാത്രമായി കാണരുത്. ആര്‍ക്കുമത് ഉപയോഗിക്കാം. ഭഗവദ്ഗീത ഉണ്ടായത് 5187 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നാണത് കുരുക്ഷേത്രത്തില്‍ നടന്നത്. ശരിക്ക് പറയുകയാണെങ്കില്‍ അതൊരു ഭരണനിര്‍വഹണ വചനാമൃതമാണ്.

സാധാരണക്കാരായ നമ്മുടെ ജീവിതത്തില്‍, പ്രത്യേകിച്ച് , എന്നും കര്‍മ്മം ചെയ്യുന്നവര്‍ക്ക്, വളരെ സഹായകമായ ഗ്രന്ഥമായിട്ടാണ് ഞാനതിനെ കണക്കാക്കുന്നത്. അതില്‍ ഭക്തി വളരെ കുറവാണ്. എങ്ങനെയാണ് കര്‍മ്മം ചെയ്യേണ്ടത്, കര്‍മ്മം ചെയ്താല്‍ എന്താണ് ഫലം, ഇങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലും. ഗീതയിലെ ശ്ലോകങ്ങള്‍ മനഃപാഠമാക്കിയാല്‍, ആവശ്യമുള്ള സമയത്ത് ഒരു ശ്ലോകം ചൊല്ലിയാല്‍ പ്രചോദനം തനിയെ വന്നോളും. അതാണ് ഭരണ നിര്‍വഹണ വചനാമൃതം എന്നുപറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *