പിഎം-കിസാൻ സമ്മാൻ നിധിയിൽ അനർഹർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്നു
പിഎം-കിസാൻ സമ്മാൻ നിധിയിൽ അനർഹരായവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. രാജ്യത്തുടനീളം കണ്ടെത്തിയ അനധികൃത ഗുണഭോക്താക്കളിൽ നിന്നായി ഇതുവരെ 416.75 കോടി രൂപയാണ് തിരിച്ചുപിടിച്ചത്.
കേന്ദ്ര കൃഷിമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒരേ കുടുംബത്തിലെ ഒരിൽധികം ആളുകൾ ആനുകൂല്യം സ്വീകരിച്ച നിരവധി സംഭവങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 29.13 ലക്ഷം ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സംസ്ഥാനങ്ങൾക്കു പണം തിരിച്ചുപിടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു
കേരളത്തിൽ മാത്രം 7,694 കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ഒരുപോലെ പദ്ധതിയുടെ തുക വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 33 പ്രായപൂർത്തിയാകാത്ത കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ അനർഹർ ആനുകൂല്യം നേടിയതും കണ്ടെത്തിയിട്ടുണ്ട്. ഇതു തിരികെ ലഭ്യമാക്കാനുള്ള നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
