54മത് യുഎഇ നാഷണൽ ഡേ ആഘോഷം-2025
ഷാർജ: യുഎഇ യുടെ 54 മത് വാർഷിക ദിനാഘോഷത്തിൽ പ്രവാസി വയനാട് യുഎഇ ഷാർജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസുചകമായി വർണ്ണശബളമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. 54 മത് വാർഷികത്തിന്റെ പ്രതീകമായി വിവിധ തരം ഭക്ഷണങ്ങൾ ഒരുക്കി നാഷണൽ ഡേ ആഘോഷം വിത്യസ്തമാക്കി. യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിധീഷ് പി എം, അഡ്വൈസറി ബോർഡ് ചെയർമാൻ യു സി അബ്ദുല്ല, ബിനോയ് എം. നായർ ചടങ്ങിൽ മുഖ്യാതിഥികളായി. യുഎഇ എന്ന രാജ്യം നമ്മുക്ക് ഈറ്റില്ലവും പോറ്റിലവും ആണ് എന്നും, അന്നം നൽകുന്ന നാടിന്റെ വികസന സംഭാവനകൾ, പ്രവാസികളുടെ ജീവിത അനുഭവങ്ങളും, യുഎഇ ഭരണാധികാരിമാരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ, വിജയ ഗാഥകൾ, ഈ കാലഘട്ടത്തിൽ നമ്മുടെ ഒത്തു ചേരലുകൾ, ചേർത്തുപിടിക്കൽ ഇന്ന് വളരെ അധികം പ്രാധാന്യം നൽകുന്നതാണ് എന്നും ചടങ്ങിൽ ഓർമിപ്പിച്ചു. ഇന്നത്തെ ഇതുപോലെയുള്ള സംഘടനാ പ്രവർത്തനങ്ങളും, അനുഭവങ്ങളിലൂടെയും ആണ് നാളെയുടെ നേതാക്കളെ സൃഷ്ടിക്കപ്പെടുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യാതിഥി സംസാരിച്ചു. സംഘടനാ നടത്തിയ വിവിധ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. നാഷണൽ ഡേയോടനുബന്ധിച്ച് യുഎഇ തനിമ നിറഞ്ഞ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ചെയർമാൻ ജോമോൻ ളാപ്പിള്ളിൽ വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ കൺവീനർ അർച്ചന നിധീഷ് സ്വാഗതം ചെയ്തു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ നിധീഷ് പിഎം പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മെമ്പർമാരായ സഹദ് വരദൂർ, ജീസ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവൻ തലപ്പുഴ, ജോസ് ജോർജ്, സോണിയ ഷിബു, സരിത ബിനോയ്,
എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അനിൽ മനന്തരി, ക്ലിന്റ് കെ സണ്ണി, നസീർ വാകേരി, ജലാൽ റഹിം, രജന ക്ലിന്റ്, നിമിഷ മനോജിത്ത്,വൈഗ നിധീഷ്, റഫീഖ്, സുജീഷ് സുധാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാർജ ചാപ്ടർ ട്രഷറർ ശ്രീ മനോജിത്ത് കെ നന്ദി പറഞ്ഞു.
മുൻപു നടന്നിട്ടുള്ള പരിപാടിയിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകി. യുഎഇ എന്ന രാജ്യത്തോടുള്ള സ്നേഹവും ഐക്യവും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ സംഘടിപ്പിച്ചത്. വ്യത്യസ്തതകൊണ്ടും, പ്രഗൽഭരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് അതിഗംഭീരമാക്കി.
