താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നും 75 അടിയോളം താഴ്ചയിലേക്ക് വീണ മൊബൈൽ ഫോൺ ചുരം സംരക്ഷണ സമിതി പ്രവർത്തകർ എടുത്തു നൽകി
താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നുമാണ് കൊടുവള്ളി പിലാശ്ശേരി സ്വദേശിയായ രാജേഷ് എന്ന വ്യക്തിയുടെ ഫോൺ 70 അടി താഴ്ചയിലേക്ക് വീണത്.
ഉടനെത്തന്നെ ചുരം സംരക്ഷണ സമിതി പ്രവർത്തകരെ ബന്ധപ്പെടുകയും,
ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ജെറീസ് അഹമ്മദ് കുട്ടി എന്നിവർ ചേർന്ന് കയറും മറ്റു അവശ്യസാധനങ്ങളും ഉപയോഗിച്ച് 70 അടി താഴ്ചയിലിറങ്ങി ഫോൺ കണ്ടെത്തി ഉടമയായ രാജേഷിന് കൈമാറി.
ഇന്നലെ രാത്രി 7 മണിയോടുകൂടിയാണ് ഫോൺ താഴ്ചയിലേക്ക് വീണത്, 10 മണിയോടുകൂടി ഫോൺ ഉടമസ്ഥന് എടുത്തു നൽകിയത്.
താമരശ്ശേരി ചുരത്തിലെ രക്ഷാ ദൗത്യത്തിൽ സജീവ സാന്നിധ്യമാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ
