Feature NewsNewsPopular NewsRecent News

പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളിൽ നിന്നും പലതും ഒഴിവാക്കി

പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി. പാൻ കാർഡ്, സ്‌ൾ വിടുതൽ-ട്രാൻസ്‌ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖല ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്.
വോട്ടർ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവ തുടർന്നും ഉപയോഗിക്കാം. എന്നാൽ, അഞ്ചു മുതൽ 18 വരെ പ്രായമുള്ളവർക്കു നൽകേണ്ട രേഖകളിൽനിന്ന് റേഷൻ കാർഡ്, ലൈസൻസ്, കേന്ദ്ര ആരോഗ്യ സ്കീം കാർഡ് (സിജിഎച്ച്എസ്), മാർക് ഷീറ്റ് എന്നിവ ഒഴിവാക്കി. 18-നു മുകളിലുള്ള ഭിന്നശേഷിക്കാരായ നിരാലംബരായ വ്യക്തികളുടെ ആധാർ എൻറോൾമെന്ററിനും അപ്ഡേറ്റിനും ജില്ലാ സാമൂഹികക്ഷേമ ഓഫീസർ നൽകുന്ന സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *