കേരള പൊലീസ് മുന്നറിയിപ്പ്..!, ‘അതിജീവിതയുടെ പേരിൽ സാമൂഹ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കരുത്..കർശന നടപടി സ്വീകരിക്കും’
തിരുവനന്തപുരം: പീഡന പരാതിയിലെ അതിജീവിതയുടെ പേരിൽ സാമൂഹ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. കേരള പൊലീസ് മിഡിയ സെന്റർ സമൂഹമാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് പങ്കുവെച്ചത്.
നിയമ നടപടികൾക്ക് പുറമെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സൈബര്‍ ഓപറേഷൻ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്തും വ്യക്തമാക്കി. ഇരക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അതിജീവിതയുടെ സ്വത്വം വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
