തെളിമ – ബഡ്ഡി ലേണിങ്ഉദ്ഘാടനം ചെയ്തു
മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെളിമ – ബഡ്ഡി ലേണിംഗ് പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൾ അൻവർ ഗൗസ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ അധ്യക്ഷയായി.
സൗഹൃദത്തിൻ്റെ തണലിൽ പഠന പരിപോഷണ പ്രവർത്തനങ്ങളെ കൂട്ടിച്ചേർക്കുന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ബഡ്ഡി ലേണിംഗ്. പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികൾക്ക് പഠന നേട്ടം കൈവരിക്കുന്നതിനായ് NSS വളണ്ടിയർമാർ സഹായം ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. കുട്ടികൾ പരസ്പരം സൗഹൃദത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് NSS യൂണിറ്റ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സ്കൂൾ സമയ ശേഷം അര മണിക്കൂർ NSS വളണ്ടിയേഴ്സ് പദ്ധതിയുടെ ഭാഗമാകും. അധ്യാപകരായ സഫുവാൻ മാസ്റ്റർ, സുജാത ടീച്ചർ, NSS ലീഡർ അഫ്ര ഫാത്തിമ എന്നിവർ സംസാരിച്ചു.
