Feature NewsNewsPopular NewsRecent Newsകേരളം

ആ ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവർ അല്ല വേണ്ടത്

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കെഎസ്ഇബി ഉത്തരവിറക്കി.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റിയാണ് പുതിയ രീതി നിശ്ചയിച്ചത്.
നേരിട്ടുള്ള നിയമനങ്ങളില്‍ എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസായവരെയാണ് പരിഗണിക്കുക. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കണം. വര്‍ക്കര്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.അഞ്ച് ശതമാനം ഒഴിവുകള്‍ മൂന്ന് വര്‍ഷം സര്‍വീസുള്ള പാര്‍ട് ടൈം കരാര്‍ വര്‍ക്കര്‍മാര്‍ക്ക് സംവരണം ചെയ്യും. സെന്‍ട്ര്ല്‍ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷന്‍ 2023ന് അനുസ്മൃതമായാണ് യോഗ്യത പുതുക്കി നിശ്ചയിച്ചത്. യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്ന കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് തീരുമാനം.


Leave a Reply

Your email address will not be published. Required fields are marked *