Feature NewsNewsRecent NewsSportsകേരളം

യു.ജി.സി യോഗ്യതയില്ലാ ത്തവരെ കോളജ് അധ്യാപ കരാക്കുന്നതിനെതിരെ ഗ 29 വർണർ; യോഗ്യത ഉറപ്പാ ക്കണമെന്ന് സർവകലാശാ ലകൾക്ക് നിർദേശം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക്​ കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ്​/​​സ്വാ​​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക്​ യു.​​ജി.​​സി ച​​ട്ട​​പ്ര​​കാ​​ര​​മു​​ള്ള യോ​​ഗ്യ​​ത ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്ന്​ ചാ​​ൻ​​സ​​ല​​റാ​​യ ഗ​​വ​​ർ​​ണ​​റു​​ടെ ഉ​​ത്ത​​ര​​വ്. കോ​​ള​​ജ്​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഇ​​ത്​ പാ​​ലി​​ക്കു​​ന്നി​​​ല്ലെ​​ന്ന്​ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​താ​​യി കാ​​ണി​​ച്ചാ​​ണ്​ ഉ​​ത്ത​​ര​​വ്.

അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ പൂ​​ർ​​ണ​​മാ​​യും യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്നു​​വെ​​ന്ന്​ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന്​ സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ്​​​ചാ​​ൻ​​സ​​ല​​ർ​​മാ​​ർ​​ക്കും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​ക്കു​​മ​​യ​​ച്ച സ​​ർ​​ക്കു​​ല​​റി​​ൽ ഗ​​വ​​ർ​​ണ​​ർ നി​​ർ​​ദേ​​ശി​​ച്ചു. നി​​യ​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​രു​​ടെ യ​​ഥാ​​ർ​​ഥ യോ​​ഗ്യ​​ത വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജ്​ പോ​​ർ​​ട്ട​​ലി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം. ബ​​ന്ധ​​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ​​യു​​ള്ള പി.​​ജി ബി​​രു​​ദ​​വും യു.​​ജി.​​സി നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റ്​ ടെ​​സ്റ്റു​​മാ​​ണ്​ (നെ​​റ്റ്)/​​പി.​​എ​​ച്ച്.​​ഡി​​യും ആ​​ണ് അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​നു​​ള്ള യോ​​ഗ്യ​​ത. സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലും എ​​യ്​​​ഡ​​ഡ്​ കോ​​ള​​ജു​​ക​​ളി​​ലെ സ്വാ​​ശ്ര​​യ കോ​​ഴ്​​​സു​​ക​​ളി​​ലും ഉ​​ൾ​​പ്പെ​​ടെ നി​​യ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് മ​​തി​​യാ​​യ യോ​​ഗ്യ​​ത​​യി​​ല്ലെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ്​ ഗ​​വ​​ർ​​ണ​​റു​​ടെ ഇ​​ട​​പെ​​ട​​ൽ. സാ​​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്ക്​ കീ​​ഴി​​ലു​​ള്ള ഒ​​ട്ടേ​​റെ സ്വാ​​ശ്ര​​യ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജു​​ക​​ളി​​ൽ എ.​​ഐ.​​സി.​​ടി.​​ഇ നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്ന യോ​​ഗ്യ​​ത​​യി​​ല്ലാ​​ത്ത അ​​ധ്യാ​​പ​​ക​​ർ പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഇ​​വ​​രെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്​ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്​ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

യോ​​ഗ്യ​​ത​​യു​​ള്ള അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കു​​മ്പോ​​ൾ ഉ​​യ​​ർ​​ന്ന ശ​​മ്പ​​ളം ന​​ൽ​​കേ​​ണ്ടി​​വ​​രു​​ന്ന​​ത്​ ഒ​​ഴി​​വാ​​ക്കാ​​നാ​​ണ്​ പ​​ല കോ​​ള​​ജു​​ക​​ളും മ​​തി​​യാ​​യ യോ​​ഗ്യ​​ത​​യി​​ല്ലാ​​ത്ത​​വ​​രെ നി​​യ​​മി​​ക്കു​​ന്ന​​ത്.

Leave a Reply

Your email address will not be published. Required fields are marked *