രാത്രിയിൽ കാടുകാണാനിറങ്ങേണ്ട. റിസോർട്ടിൽ എത്തുന്ന വിനോദസഞ്ചാരികൾ വനപാതയിലൂടെ നടത്തുന്ന നൈറ്റ് സഫാരിയ്ക്ക് കടിഞ്ഞാണിട്ട് വനംവകുപ്പ്
വയനാട് : രാത്രികാലങ്ങളിൽ സ്വകാര്യ വാഹനങ്ങളും റിസോർട്ടിൽ എത്തുന്ന വിനോദസഞ്ചാരികളും വനപാതയിലൂടെ നടത്തുന്ന നൈറ്റ് സഫാരി ആനകളെയും മറ്റു വന്യജീവികളെയും പ്രകോപിതരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനം വകുപ്പ് പരിശോധന ശക്തമാക്കിയത് . ഹലോജൻ ബൾബുകൾ വെച്ചുപിടിപ്പിച്ച വാഹനത്തിൽ എത്തി ടോർച്ച് അടിക്കുന്നതും ഫോട്ടോ ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും രാത്രി വനപാതകളിൽ സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളെ പ്രകോപിതരാക്കുന്നുണ്ട് സഞ്ചാരികളിൽ ചിലർ തെറ്റലി ഉപയോഗിച്ച് മൃഗങ്ങളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വൈറലാക്കുന്നതും പതിവായ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.ആദ്യഘട്ടത്തിൽ ബോധവൽക്കരണം നടത്തുമെന്നും കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി
