Event More NewsFeature NewsNewsPoliticsPopular NewsRecent News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പൺമൂൺ ഇന്നുരാത്രി; എവിടെയൊക്കെ കാണാം

2025ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്നു രാത്രി കാണാം. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പൂർണ്ണചന്ദ്രനാണിത്. അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രപ്രതിഭാസമാണ് കാണാനിരിക്കുന്നത്.

എന്താണ് സൂപ്പർമൂൺ?

ഒരു പൂർണചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതുകൊണ്ട്, ഭൂമിയിൽ നിന്നുള്ള ദൂരം വ്യത്യാസപ്പെട്ടേക്കാം. പൂർണ്ണചന്ദ്രൻ പെരിജിയത്തിനടുത്തു വരുമ്പോൾ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനെക്കാൾ 14ശതമാനം വലുതും 30ശതമാനം തിളക്കമുള്ളതുമായി കാണും. അതിമനോഹരമായ ഒരു കാഴ്‌ചയാണ് ഈ പ്രതിഭാസം നൽകുക
.നവംബർ സൂപ്പർമൂൺ ഭൂമിയിൽ നിന്ന്

ഏകദേശം 3,57,000 കിലോമീറ്റർ
അടുത്തായിരിക്കും. സാധാരണ ഒരു
പൂർണ്ണചന്ദ്രനെക്കാൾ ഏകദേശം 17,000
മൈൽ അടുത്താണിതെന്ന് വിദഗ്ധർ
പറയുന്നു. നവംബറിൽ കാണുന്ന
സൂപ്പർമൂൺ ബീവർ മൂൺ എന്നും
അറിയപ്പെടുന്നുണ്ട്. തദ്ദേശീയരായ
അമേരിക്കൻ ഗോത്രവർഗ്ഗക്കാരും
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരും
പ്രകൃതിചക്രങ്ങളെയും കാലാനുസൃതമായ
പ്രവർത്തനങ്ങളെയും
അടിസ്‌ഥാനമാക്കിയാണ്
പൂർണ്ണചന്ദ്രന്മാർക്ക് പേര് നൽകിയിരുന്നത്.
ഇത്തരമൊരു പേരാണ് ബീവർ മൂൺ.
ബീവറുകൾ അണക്കെട്ടുകൾ കെട്ടി
ശൈത്യകാലത്തിനായി കാത്തിരിക്കുന്ന
സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

സൂപ്പർമൂൺ ദൃശ്യം എങ്ങനെ കാണാം?

ഈ സൂപ്പർമൂൺ കാണാനായി ഒരു ദൂരദർശിനിയുടെ ആവശ്യമില്ല. ചന്ദൻ വരുംനേരത്ത് കൃത്രിമമായ വെളിച്ചങ്ങളിൽ നിന്നകന്നു നിൽക്കണം, അതായത്, പാർക്കുകൾ, തുറന്ന വയൽ പ്രദേശങ്ങൾ, ജലാശയങ്ങളുള്ള ഭാഗം എന്നിവിടങ്ങളിൽ നിന്നെല്ലാം കാണാനാകും. സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയും രാത്രിയിലുടനീളവും മറ്റു കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പർമൂൺ ദൃശ്യമാകും. കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും നഗരങ്ങളിലും സൂപ്പർമൂൺ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ പുകമഞ്ഞ് മൂടിയതിനാൽ സൂപ്പർമൂൺ കാണാൻ ബുദ്ധിമുട്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *