എസ്.ഐ.ആർ, സമയപരിധി നീട്ടണം. പി ജമീല.
മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച തിരുമാനം ദുരൂഹമാണെന്നും എസ്.ഐ.ആറിന്റെ സമയ പരിധി നീട്ടുകയോ പുനർനിർണ്ണയിക്കുകയോ ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്.ഐ.ആർ, പൗരത്വ നിഷേധം അനുവദിക്കില്ല ജാഗ്രതാ കാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം തരുവണയിൽ നിർവ്വഹിക്കുകയായിരുന്നു അവർ.
എസ്.ഐ.ആർ നടപടികളും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിശദീകരണം പൊതു സമൂഹത്തിന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൊതുജനത്തിൻ്റെ സംശയങ്ങൾക്ക് വിവരശേഖരണം നടത്തുന്ന ബി.എൽ.ഒമാർ “അറിയില്ല, പഠിച്ചിട്ട് പറയാം” എന്ന മറുപടിയാണ് നൽകുന്നത്. ഭരണ സംവിധാനങ്ങളും പൊതുപ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രകൃയയിൽ വ്യാപൃതരായിരിക്കേ എസ്.ഐ.ആർ നടപടികളുമായ് മുന്നിട്ടിറങ്ങുന്നത് വോട്ടവകാശം നിഷേധിക്കാനുള്ള ബി.ജെ.പി സർക്കാറിൻ്റെ ഗൂഢനീക്കമാണ്. എസ്.ഐ.ആറിന്റെ പേരിൽ പൗരത്വ രജിസ്റ്റർ നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെങ്കിൽ പ്രതിഷേധിക്കാൻ പൊതുസമൂഹം തയ്യാറാവണമെന്നും പ്രതിഷേധ സമരങ്ങൾക്ക് എസ്.ഡി.പി.ഐ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും പി. ജമീല പറഞ്ഞു.
വയനാട് ജില്ലാ പ്രസിഡണ്ട് എ.യുസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി വിഷവാതരണം നടത്തി. സംസ്ഥാന സമിതിയംഗം ടിനാസർ, ജില്ലാ വൈ:പ്രസിഡൻ്റ് എൻ.ഹംസ, ജില്ലാ സെക്രട്ടറി എസ്. മുനീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ജില്ലാ ഓർഗ:സെക്രട്ടറി കെ. മഹറൂഫ് നന്ദിയും പറഞ്ഞു.
