ഡോ : എ.പി.ജെ അബ്ദുൽ കലാം സർവ്വ ശ്രേഷ്ട്ട് സമ്മാൻ കലാമണ്ഡലം റെസ്സി ഷാജി ദാസിന്
പുൽപ്പള്ളി :യുവ തലമുറയിലൂടെ ക്ലാസിക്കൽ ഡാൻസിലൂടെ കലാപരമായ മികവ് അച്ചടക്കം, ചാരുത വളർത്തിയെടുക്കാൻ പ്രചോദനം നൽകുകയും, വയനാട്ടിലെ ക്ലാസിക്കൽ നൃത്തരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കുമാണ് ഡോ : എ പി.ജെ അബ്ദുൽ കലാം സർവ്വ ശ്രേഷ്ട്ട് സമ്മാൻ ലഭിച്ചത്.
30 – വർഷമായി വയനാട് ജില്ലയിൽ ചിലങ്ക കലാക്ഷേത്രയിൽ നൃത്താധ്യാപികയായി നിരവധി വിദ്യാർത്ഥികൾക്കും, അമ്മമാർക്കും പരിശീലനം നൽകി .
ആയിരക്കണക്കിന് നൃത്തപ്രതിഭകളെ സബ്ജില്ലാ, സ്റ്റേറ്റ്, സോൺ കലോത്സവങ്ങളിൽ കലാമണ്ഡലം റെസ്സി ഷാജീദാസിന്റെ പരിശീലനത്തിലൂടെ നിരവധി വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടി കലാ പരമായി മുഖ്യധാരയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
പുൽപ്പള്ളി, കാരക്കാട്ട് ഷാജി ദാസ് കെ. ഡി ( പൊതുപ്രവർത്തകൻ) യാണ് ഭർത്താവ്.
നർത്തകരായ മാളവികയും, അനൗഷ്കയുമാണ് മക്കൾ.
