Feature NewsNewsPopular NewsRecent Newsകേരളം

റേഷൻ വിഹിത വിതരണത്തിൽ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

റേഷന്‍ വിഹിത വിതരണത്തില്‍ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അന്ത്യോദയ അന്നയോജന വിഭാഗത്തിലെ മഞ്ഞകാര്‍ഡുകാര്‍ക്ക് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്‌ റേഷന്‍ വിഹിതം നല്‍കാനാണ് നീക്കം
കാര്‍ഡിലെ ഓരോ അംഗത്തിലും പ്രതിമാസം ഏഴര കിലോ ധാന്യം വീതം ഇതുവഴി ലഭിക്കുന്നതാണ്. റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം.

നിലവില്‍ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 35 കിലോ ധാന്യമാണ് ലഭിക്കുന്നത്. അതായത്, കാര്‍ഡില്‍ ഒരംഗമാണ് ഉള്ളതെങ്കിലും ഈ അരി ലഭിക്കും. അംഗസംഖ്യയ്ക്ക് അനുസൃതമായി അരി വിതരണം ചെയ്യുകയാണെങ്കില്‍ കൂടുതല്‍പ്പേരുള്ള കുടുംബത്തിന് ഗുണം ചെയ്യുമെന്ന് കേന്ദ്രം കണക്കുക്കൂട്ടുന്നു.

പിഎച്ച്‌എച്ച്‌ (പിങ്ക്), എന്‍പിഎസ് (നീല), കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് റേഷന്‍ വിഹിതം നല്‍കുന്നത്. ഇതുപോലെ തന്നെ മഞ്ഞക്കാര്‍ഡിനും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന് ശേഷമാണ് മഞ്ഞക്കാര്‍ഡിന് 35 കിലോ ധാന്യം നല്‍കി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *