Event More NewsFeature NewsNewsPoliticsPopular NewsRecent News

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ഷാജി പി കെ മുഖ്യാതിഥിയായി. പ്രത്യേക പരിഗണന നൽകി എസ് ടി വിഭാഗത്തിൽ നിന്നും ജനറൽ വിഭാഗങ്ങളിൽ നിന്നുമായി 150 ഓളം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള പരിശീലന ഉപകരണങ്ങൾ, കുട്ടികൾക്ക് മികച്ച നിലവാരമുള്ള സ്പോർട്സ് കിറ്റ്, എ ഐ എഫ് എഫ് അംഗീകാരമുള്ള പരിശീലകരുടെ സേവനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എസ് ടി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അടിമപ്പെടൽ ഒഴിവാക്കുക, കായിക ക്ഷമതയുള്ള പുതുതലമുറയെ വാർത്തെടുക്കുക, തരിയോട് പ്രദേശത്ത് പുതിയ ഒരു കായിക സംസ്കാരം വളർത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് അക്കാദമി രൂപീകരണത്തോടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ സൗകര്യപ്രദമായ സമയങ്ങളിൽ ആണ് തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ, പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു, പരിശീലകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഫി, സുമേഷ് കേളു തുടങ്ങിയവർ സംസാരിച്ചു.
നിർവഹണ ഉദ്യോഗസ്ഥയൂം പ്രധാന അധ്യാപികയുമായ ജയരത്നം സ്വാഗതവും ഉഷ കുനിയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *